ടൈറ്റാനിയം
അഴിമതി : ആഭ്യന്തര മന്ത്രിക്കു നൽകിയ
സംരക്ഷണം നഗ്നമായ അധികാര ദുർവിനിയോഗം
: നിരാഹാരം കിടക്കുവാൻ
ആരെങ്കിലും അണ്ണാ ഹസാരയെ ഏർപ്പാട് ചെയ്തു
തരുമോ ?
സെബാസ്റ്റ്യൻ ജോർജ്
20.11.2015
200 കോടിയുടെ പൊതുമുതൽ നഷ്ടം ഉണ്ടാക്കിയ
ടൈറ്റാനിയം
അഴിമതിക്കേസിൽ കേരളത്തിന്റെ
ആഭ്യന്തര മന്ത്രി
കഴിഞ്ഞ ഒരു വർഷമായി ഹൈക്കോടതിയുടെ സംരക്ഷണയിലാണ് ഉള്ളത് .
അഴിമതി ഒന്നും ഇല്ല എന്ന വിജിലൻസിന്റെ റിപ്പോർട്ട്
തള്ളികൊണ്ടാണ് 28.8.2014 ൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഇട്ടത്. ഇതിനെതിരെ 2014 നവംബറിൽ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു . തുടരന്വേഷണം സ്റ്റേ ചെയ്യുവാൻ ഹൈക്കോടതി വിസമ്മതിച്ചു .എന്നാൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ അദ്ദേഹത്തെ
ചോദ്യം ചെയ്യുവാനോ , അറസ്റ്റ് ചെയ്യുവാനോ പാടില്ല എന്ന്
25.11.2014 ൽ നിർദേശം നൽകി. ആഭ്യന്തര മന്ത്രിയെ ചോദ്യം ചെയ്യുവാനും അറസ്റ്റ് ചെയ്യുവാനും അനുവാദം നൽകണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടേണ്ടത്
അഡ്വക്കേറ്റ്
ജനറൽ ആണ് .
19.12.2014 ൽ കേസ് വാദത്തിനായി പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും
ഇത് വരെ വന്നിട്ടില്ല .
യാതൊരു അന്വേഷണവും ഇപ്പോൾ നടക്കുന്നില്ല.
എന്റെ പരാതിയിലാണ്
6.10.2006 ൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന്
ഉത്തരവ് ഇട്ടത് . 9 വർഷം കഴിഞ്ഞിട്ടും കുറ്റ പത്രം ഇല്ല . അഴിമതി തെളിയിക്കുവാനുള്ള മുഴുവൻ രേഖകളും വിജിലൻസിന് മുൻപാകെയും, കോടതിയിലും ഞാൻ നൽകിയിട്ടുണ്ട്. 200 കോടിയുടെ നഷ്ടത്തിന്റെ കണക്കും ,
ആരൊക്കെ ഉത്തരവാദികൾ , അധികാര ദുർവിനിയോഗം നടത്തിയവർ ആരൊക്കെ , കുറ്റകരമായ അനാസ്ഥ കാട്ടിയവർ ആരൊക്കെ - ഇതൊക്കെ വ്യക്തമായി തെളിയിക്കുന്ന രേഖകൾ സർക്കാരിന്റെയും, കോടതിയുടെയും മുന്പാകെ ഇരിക്കുന്നു . എന്നാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുവാൻ ആരും
തയ്യാറല്ല .
ടൈറ്റാനിയം കേസിൽ സീസറിന്റെ ഭാര്യയുടെ കാര്യം പറയുവാൻ ആർക്കും ധൈര്യം ഇല്ല .
200 കോടി തുലച്ച ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യ മന്ത്രി
ഉമ്മൻ ചാണ്ടി , ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല , വ്യവസായ മന്ത്രി കുഞ്ഞാലികുട്ടി , മുൻ വ്യവസായ മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ് , എളമരം കരീം എന്നിവർ സംശയത്തിന്റെ നിഴലിൽ ആണ്. കമ്പനിയുടെ
ഡയരക്ടർ ബോർഡിൽ ഉണ്ടായിരുന്ന ഐ എ എസ് കാർ കുറ്റക്കാരാണ്.
അഴിമതിക്ക് കൂട്ടുനിന്ന ജഡ്ജിമാരും , വക്കീലന്മാരും
, കുറ്റക്കാരാണ്. കോടികളുടെ പൊതുമുതൽ
നശിക്കുന്നത്
വായും
പൊളിച്ചു
നോക്കിനിന്ന
വിജിലൻസ്
വകുപ്പിലെ
ഉദ്യോഗസ്ഥന്മാരുടെത്
കുറ്റകരമായ
അനാസ്ഥ
. എഫ് ഐ ആർ ഫയൽ ചെയ്യുവാൻ
2007 മുതൽ
2013 വരെ
19 എക്സ്റ്റെൻഷൻ നൽകിയ
വിജിലൻസ്
കോടതിയുടെ
നടപടി അന്വേഷണ
വിധേയമാക്കേണ്ടതാണ്
. കേരള ഹൈക്കോടതിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് ടൈറ്റാനിയം അഴിമതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച
ഒരു ജഡ്ജി
1.10.2013 ൽ സുപ്രീം
കോടതിയിൽ നൽകിയ യുക്തിയില്ലാത്ത ഒരു
വിധിയുടെ പേരും പറഞ്ഞു ( അഴിമതിക്കെതിരെ പരാതി നൽകണമെങ്കിൽ അഴിമതി നടത്തിയവരുടെ മുൻകൂർ അനുവാദം വേണം എന്നായിരുന്നു വിധി ) വിജിലൻസ് കോടതിയിലെ
കേസ് 10 മാസം
വിധി
പറയാതെ
പൂഴ്ത്തി
വെച്ച
വിജിലൻസ്
ജഡ്ജിയുടെ
നടപടിയിലും
ഗൂഢാലോചന
ഉണ്ടായിട്ടുണ്ട് .ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ടു ഹൈക്കോടതി
ചീഫ് ജസ്റ്റിസിനു ഞാൻ പരാതി നൽകിയപ്പോൾ മാത്രം ആണ് വിധി പറയുവാൻ വിജിലൻസ് കോടതി
തയ്യാറായത് . കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരോ , മാധ്യമങ്ങളോ ഒന്നും അനങ്ങിയില്ല . സീസറും ഭാര്യയും
അന്നെവിടെ ആയിരുന്നു? അഴിമതിക്കാരെ സംരക്ഷിക്കുവാൻ തെറ്റായ റിപ്പോർട്ട് നൽകിയ വിജിലൻസ് വകുപ്പിനെതിരെ ഞാൻ ഫയൽ ചെയ്ത കേസ് ശരിയാണെന്ന് ഇരിക്കെ, എന്റെ വാദം കേൾക്കാതെ , കേട്ടുവെന്നും പറഞ്ഞു വിധിയിൽ എഴുതി
അത് ക്ലോസ്
വിജിലൻസ് കോടതിയുടെ നടപടി
കുറ്റക്കാരെ സംരക്ഷിക്കുവാനുള്ള അധികാര ദുർവിനിയോഗം.
വിജിലൻസ്
കോടതി ഉത്തരവിട്ട
തുടരന്വേഷണം
തടസ്സപ്പെടുതുവാൻ
ഹൈക്കോടതിക്ക്
അധികാരം
ഇല്ലന്നിരിക്കെ
ടി . ബാലകൃഷ്ണൻ
എന്ന ഐ എ എസ് കാരൻ 28.8.2014 ലെ വിധിക്കെതിരെ 1.9.2014 ൽ
ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയതും
അത്ഭുതം . കേസിലെ യഥാർത്ഥ പരാതിക്കാരനായ എനിക്ക് നോട്ടീസ് പോലും ഈ കേസിൽ ലഭിച്ചിട്ടില്ല .എനിക്ക് നോട്ടീസ് നൽകണം എന്ന് പറയുവാൻ എ .ജി യും തയ്യാറായില്ല .
വിജിലൻസ് അന്വേഷണം VE /30/SIU / 06 എന്റെ പരാതിയിലാണ് . 200 കോടി തുലച്ച ഈ അഴിമതി തടയുന്നതിൽ മുഖ്യ മന്ത്രിമാരായിരുന്ന എ .കെ. ആന്റണിയും , വി .എസ അച്ചുതാനന്ദനും എന്ത് കൊണ്ട് പരാജയപ്പെട്ടു എന്നതിന് അവർ കേരളത്തിലെ ജനങ്ങളോട് വിശദീകരണം നൽകേണ്ടതുണ്ട് . നിയമം അതിന്റെ വഴിക്ക് പോയാൽ കുറ്റകരമായ അനാസ്ഥക്ക് ( willful negligence.) അവർക്കെതിരെയും കേസ് എടുക്കേണ്ടി വരും . കേരളാ രാഷ്ട്രീയത്തിലെ ആദർശ ധീരന്മാർ മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ മാത്രം .10.2.2006 ൽ ആണ് ടൈറ്റാനിയം കമ്പനി വിദേശ കമ്പനിക്ക് കരാർ നൽകിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് 8.5.2006 ൽ 3 കോടി 38 ലക്ഷം രൂപ ടൈറ്റാനിയം കമ്പനി ,വിദേശ കമ്പനിക്ക് അഡ്വാൻസ് നൽകി എന്നത് ശരിയാണ് . ബാക്കി പൈസ മുഴുവൻ നൽകിയത്
വി എസ്. മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് . വസ്തുത ഇതാണെന്നിരിക്കെ ഉമ്മൻ ചാണ്ടി 256 കോടിയുടെ അഴിമതി നടത്തി എന്നും പറഞ്ഞു
കേരളം മുഴുവൻ ചിലർ പ്രക്ഷോഭം നടത്തിയത് ആരെ സംരക്ഷിക്കുവാൻ ആയിരുന്നു ? 5 കൊല്ലം ഭരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ എന്ത് കൊണ്ട് ചോദ്യം ചെയ്തില്ല , എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല? വിജിലൻസ് കോടതിയിൽ അഴിമതി ആണെന്നും കാട്ടി എഫ് ഐ ആർ ഫയൽ ചെയ്യാതിരുന്നത് എന്ത് കൊണ്ട് ? അഴിമതിയാണെന്ന കാര്യം ഹൈക്കോടതിയെ അറിയിക്കാതിരുന്നത് എന്ത് കൊണ്ട് ? അഴിമതി /പൊതുമുതൽ നഷ്ടം തടയാതിരുന്നത് എന്ത് കൊണ്ട് ?, ഖജനാവിൽ നിന്നും , കെ. എം. എം. ൽ നിന്നുമായി 22 കോടി നൽകി ഈ അഴിമതിക്ക് വേണ്ടി പാഴാക്കിയത് എന്ത് കൊണ്ട് ? - എന്റെ ഈ ചോദ്യങ്ങൾക്ക് സി പി എം നേതാക്കന്മാർ ആരും മറുപടി നൽകിയിട്ടില്ല.
കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ സി ബി ഐ അറസ്റ്റ് ചെയ്ത പാലാരിവട്ടം കാരൻ കോടികളുടെ
ടൈറ്റാനിയം അഴിമതിക്ക്
കളം ഒരുക്കുവാൻ
2003 ൽ ഹൈക്കോടതിയിൽ കള്ള പൊതുതാല്പര്യ ഹർജി നൽകിയത് ആർക്കു വേണ്ടി ? അയാളുടെ വക്കീൽ ആയിരുന്ന രാജിവെച്ച മുൻ ജഡ്ജിയെ
ചോദ്യം ചെയ്താൽ ഈ അഴിമതിക്ക് പിന്നിലെ വാൻ സ്രാവുകളെ പിടികിട്ടും . എന്നാൽ വിജിലൻസ് കാർ അതിനു തയ്യാറാവാതിരുന്നത് ആര് പറഞ്ഞിട്ടാണ് ?
പാലാരിവട്ടം കാരന്റെ
കൂട്ട് കക്ഷിക്ക് ഈ അഴിമതിയിലെ പങ്ക് എന്താണ് ? കോടികളുടെ അഴിമതിക്ക് വേണ്ടി പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ അറിവില്ലായ്മയെ ചൂഷണം ചെയുകയാണ് ഉണ്ടായത് . 15 വര്ഷം മുൻപ് , 100 കോടിയുടെ പദ്ധതി വേണം എന്നും പറഞ്ഞു മത്സ്യതൊഴിലാളികളെ ഇളക്കി വിട്ടു സമരം നടത്തി കമ്പനി പൂട്ടിക്കുവാൻ മുൻപിൽ നിന്ന പുരോഹിതന്മാരും , നേതാക്കന്മാരും ഈ അഴിമതിയിൽ എന്ത് പങ്കാണ് വഹിച്ചത് ? കുറ്റക്കാർക്കെതിരെ നടപടി എടുക്കണം എന്ന് പറയുവാൻ തിരുവനന്തപുരം ബിഷപ്പ് തയ്യാറാവാത്തത് എന്ത് കൊണ്ട് ? ബിഷപ്പിന്റെ അറിവോടെയാണ് പുരോഹിതന്മാരുടെ നേതൃത്വത്തിൽ സമരം നടത്തിയത് . തദ്ദേശ വാസികളുടെ ക്ഷേമ പദ്ധതിക്ക് വേണ്ടി നൽകിയ തുകയിൽ നിന്നും
66 ലക്ഷം
രൂപ വീതിച്ചെടുത്തത്
ആരൊക്കെ? ടൈറ്റാനിയത്തിലെ ട്രേഡ്
യൂണിയനുകളും ,ഓഫീസേർസ് അസോസ്സി യേഷനും
ഈ അഴിമതിയിൽ വഹിച്ച പങ്ക് എന്താണ് ? ഇതിലെ ഇടനിലക്കാർ ആരൊക്കെ ? എത്രത്തോളം വ്യാപ്തി ഉള്ള ഒന്നാണ് ടൈറ്റാനിയം അഴിമതി എന്ന് മനസ്സിലാക്കുവാൻ വേണ്ടി ആണ് ഇത്രയും എഴുതിയത് . പല ഉന്നതന്മാരെയും ഇനിയും ചോദ്യം ചെയ്തിട്ടില്ല.
ചെന്നിത്തലയുടെ കേസിൽ ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചതിനെ
തുടർന്ന് ഞാൻ അയച്ച കൌണ്ടർ ഫയലിൽ സ്വീകരിക്കുവാൻ കഴിയുകയില്ല എന്ന നിലപാടിലാണ് കോടതി
. ഹൈക്കോടതിയുടെ റൂൾ 33 പ്രകാരം 2001 മുതൽ 2009 വരെ ടൈറ്റാനിയം കേസിൽ ഞാൻ ഫയൽ ചെയ്ത 7 സത്യവാങ്ങ് മൂലങ്ങൾ
വായിക്കുവാൻ പോലും ജഡ്ജിമാർ തയ്യാറായില്ല . എന്റെ പൈസ പോയത് മിച്ചം . പൊതുമുതൽ നഷ്ടം
200 കോടി . ഇത് എന്റെ വ്യക്തിപരമായ കേസ് അല്ല . പൊതുമുതൽ സംരക്ഷിക്കുവാൻ വേണ്ടി നടത്തിയ
പോരാട്ടം ആണ്. അഴിമതിക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാൻ സർക്കാരിനെയും, കോടതിയേയും
സഹായിക്കുക എന്ന നല്ല ഉദ്ദേശത്തോടെയാണ് എന്റെ
സമയവും, പണവും ചിലവാക്കി കോടതിക്ക് ഞാൻ കത്തും
രേഖകളും അയച്ചത് .സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി . ഏതായാലും എനിക്ക് നോട്ടീസ് അയക്കുവാൻ ഉത്തരവ് ഇട്ട
ജഡ്ജി അത് വായിച്ചു എന്ന് ഉറപ്പുവരുത്തുവാൻ എനിക്ക് സാധിച്ചു. ആഭ്യന്തര മന്ത്രിക്കുള്ള
സംരക്ഷണം എത്ര കാലം തുടരും എന്ന് നോക്കാം .
ടൈറ്റാനിയം അഴിമതി കേസിൽ 50 ഓളം കുറ്റക്കാർ ഉണ്ടാകും . ഇവരൊക്കെ
നാളെ ഹൈക്കോടതിയിലും , സുപ്രീം കോടതിയിലും ചെല്ലും . കേസിലെ യഥാർത്ഥ പരാതിക്കാരനായ
എനിക്ക് നോട്ടീസ് കിട്ടിയെന്നിരിക്കും . കയ്യിൽ
നിന്നും പൈസ മുടക്കി എറണാകുളത്തും , ഡൽഹിയിലും ഒക്കെ പോയി മറുപടി
ഫയൽ ചെയ്യുവാനോ , ലക്ഷങ്ങൾ മുടക്കി വക്കീലന്മാരെ വെച്ച് കേസ് നടത്തുവാനോ ഉള്ള വിവരക്കേടൊന്നും എനിക്കില്ല . എനിക്ക് പത്തു
പൈസയുടെ പ്രയോജനം ഇല്ലാത്ത ഒരു കേസ് വക്കീലന്മാരെ
വെച്ച് നടത്തുവാൻ ഉദ്ദേശിക്കുന്നില്ല .എന്റെ ചിലവുകൾ വഹിക്കുവാൻ സർക്കാർ തയ്യാറാവട്ടെ.
ഇന്ത്യയിലെ ഏതു വക്കീലിനെക്കാളും നന്നായി ടൈറ്റാനിയം കേസ് വാദിക്കുവാൻ എനിക്ക് കഴിയും.
അഴിമതിക്കാരെ ജയിലിൽ അടക്കുവാൻ സർക്കാരിനും,
കോടതിക്കും താല്പര്യം ഇല്ലെങ്കിൽ എന്ത് ചെയ്യും ?
നീതി ലഭിക്കണമെങ്കിൽ ഹൈക്കോടതിക്ക് മുൻപിൽ പായും വിരിച്ചു കിടക്കണം
എന്നാണു അവസ്ഥ . എനിക്കാണെങ്കിൽ നിരാഹാരം കിടന്നു ശീലം ഇല്ല . ഇനിയിപ്പോൾ ഞാൻ കിടന്നാലും
ചാനലുകാരും , പത്രക്കാരും തിരിഞ്ഞു നോക്കുകയില്ല . അതു കൊണ്ട് ആരെങ്കിലും നമ്മുടെ അണ്ണാ ഹസാരയെ ഒന്ന് ഏർപ്പാട്
ചെയ്തു തരുമോ ? വണ്ടിക്കൂലി ഞാൻ കൊടുത്തു കൊള്ളാം . നിരാഹാരം ആയതു കൊണ്ട് ഭക്ഷണ ചിലവ് ലാഭം . അഴിമതിക്കാരെ നിയമത്തിനു മുൻപിൽ
കൊണ്ടുവരുവാനും , നീതി ലഭിക്കുവാനും വേറെ എന്ത് മാർഗ്ഗം ?
No comments:
Post a Comment